പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തിലെ ഏറ്റവും ജനകീയനായ പ്രസിഡന്റ് ജോണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം രാജിവയ്ക്കുന്നു.. ഇനി ഡ​യ​സ് കോ​ക്കാട്ട് പ്രസിഡന്റ് ​

പാ​റ​ത്തോ​ട്: മുന്നണി ധാരണ അനുസരിച്ച്, കാലാവധി കഴിഞ്ഞതിനാൽ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തിലെ ഏറ്റവും ജനകീയനും, ജനപ്രിയനുമെന്ന് പേരെടുത്ത പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കുന്നു. കേ​ര​ള കോൺഗ്രസ് -​എ​മ്മി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​ജി. അ​ധി​കാ​ര​മേ​റ്റ് ഒ​രു വ​ര്‍​ഷ​വും ര​ണ്ടു മാ​സ​വും പി​ന്നി​ടു​മ്പോ​ഴാ​ണ് ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം പ്ര​സി​ഡ​ന്‍റുസ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​ത്.
അ​ഞ്ചാം വാർഡം​ഗ​വും നി​ല​വി​ലെ വി​ക​സ​ന​കാ​ര്യ സ്റ്റാന്റിംഗ് ക​മ്മി​റ്റി ചെയർമാനുമായ ഡ​യ​സ് കോ​ക്കാ​ട്ടാ​കും അ​ടു​ത്ത പ്ര​സി​ഡ​ന്‍റ്. മൂ​ന്നാം ത​വ​ണ​യാ​ണ് ഡ​യ​സ് കോ​ക്കാ​ട്ട് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തു​ട​രു​ന്ന​ത്.

18 ആം വാർഡിൽ നിന്നും വിജയിച്ച് പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് ആയി പ്രവർത്തിച്ച കാലയളവിൽ, ജോണി​ക്കു​ട്ടി എബ്രഹാം മ​ഠ​ത്തി​ന​കം, പ്രളയം മൂലവും, കോവിഡ് മഹാമാരി മൂലവും ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിൽ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു. സാമുദായിക, മത, രാഷ്ട്രീയ ഭേദമെന്യേ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിൽ അദ്ദേഹം ഏറെ വിജയിച്ചിരുന്നു. പഞ്ചായത്തിൽ മുഴുവനും കുടിവെള്ളം എത്തിക്കുന്നതിന് 73 കോടി രൂപയുടെ കുടിവെള്ള പദ്ധതി, കോഴിമാലിന്യ സംസ്കരണ കേന്ദ്രം, ഊട്ടുപാറ – വേങ്ങത്താനം ടുറിസം പദ്ധതി, ജനകീയ ഹോട്ടൽ, പ്രളയത്തിൽ തകർന്ന രണ്ടു കുടുബങ്ങൾക്ക് വീട് നിർമ്മിക്കുവാൻ കുടുബശ്രീയുടെ നേതൃത്വത്തിൽ പദ്ധതി എന്നിവയ്ക്ക് തുടക്കം കുറിച്ചു.

ഡോമിസിലറി കോവിഡ് കെയർ സെന്റർ, കുടുബശ്രീ ജനസേവനകേന്ദ്രം, പൊതുശുചിമുറി നിർമാണം എന്നിവയ്ക്ക് നേതൃത്വം നല്കിയതിനോടൊപ്പം, മുന്നണിഭേതമന്യേ വിവിധ വാർഡുകളിൽ വികസനപ്രവർത്തനങ്ങൾ നടത്തുവാനും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു.

പാറത്തോട് ഗ്രാമപഞ്ചായത്തിൽ മൊത്തത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കൊപ്പം 18 ആം വാർഡ് മെമ്പർ എന്ന നിലയിൽ ജോണിക്കുട്ടി മഠത്തിനകം സ്വന്തം വാർഡിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ഇവയൊക്കെ :

പഞ്ചായത്ത്പടി- പുല്‍ക്കുന്ന് റോഡ് റീടാറിംഗിന് 3 ലക്ഷം രൂപ
പുല്‍ക്കുന്ന് – കരിപ്പാപറമ്പിൽ റോഡ് കോണ്‍ക്രീറ്റിംഗിന് 2 ലക്ഷം രൂപ
CMC കുളമറ്റം റോഡ് കോണ്‍ക്രീറ്റിംഗിന് 4 ലക്ഷം രൂപ
85 അംബേദ്ക്കര്‍ കോളനി റോഡ് റീടാറിംഗിന് 5.5 ലക്ഷം രൂപ
റോഡ് കോണ്‍ക്രീറ്റിംഗിന് 4 ലക്ഷം രൂപ
സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് 50,000 രൂപയും
അഞ്ചിലവ് റോഡ് റീടാറിംഗിന് 6.90 ലക്ഷം രൂപ
റോഡ് കോണ്‍ക്രീറ്റിംഗിന് 2 ലക്ഷം രൂപ
മയ്യത്താന്‍കര കോളനി റോഡ് കോൺക്രീറ്റിംഗ് 5 ലക്ഷം രൂപ
കോതാമല റോഡ് കോൺക്രീറ്റിംഗ് 4.50 ലക്ഷം രൂപ
പഴുമല കോളനി റോഡ് കോൺക്രീറ്റിംഗ് 1.5 ലക്ഷം രൂപ…

മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം കേരളാകോൺഗ്രസ് എം രണ്ടു വർഷവും, സി​പി​എം ര​ണ്ട് വ​ര്‍​ഷ​വും സി​പി​ഐ ഒ​രു വ​ര്‍​ഷ​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ങ്കി​ടും. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം-​അ​ഞ്ച്, സി​പി​എം-​അ​ഞ്ച്, സി​പി​ഐ-​മൂ​ന്ന്, എ​സ്ഡി​പി​ഐ-​ര​ണ്ട്, കേരളാകോൺഗ്രസ്- രണ്ട്, കോ​ണ്‍​ഗ്ര​സ്-​ഒ​ന്ന്, സ്വ​ത-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് 19 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ക​ക്ഷി​നി​ല.

error: Content is protected !!