പോലീസ് പരിഭ്രമിച്ചു..ജനങ്ങളും പേടിച്ചു .. പോലീസിന്റെ കാര്യക്ഷമത പരിശോധിക്കുവാൻ നടത്തിയ മോക്ഡ്രിൽ കാഞ്ഞിരപ്പള്ളിയെ മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂർ ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിൽ സാമുദായിക സംഘർഷം നടത്തുവാൻ എത്തിയ ഒരു സംഘം കാറിൽ കാഞ്ഞിരപ്പള്ളിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നു., വലിയ അപകടകാരികളായ അവരെ പെട്ടെന്ന് പിടികൂടണം എന്ന സന്ദേശം ലഭിച്ചയുടനെ കാഞ്ഞിരപ്പള്ളി പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ജാഗരൂകരായി .. അപകട സന്ദേശം ലഭിച്ചയുടനെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പള്ളിക്കത്തോട് പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസ് സംഘങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പാഞ്ഞെത്തി .. വിവിധ മേഖലകളിൽ തകൃതിയായി വാഹന പരിശോധനയും തുടങ്ങി.
അപ്രതീക്ഷിത സംഭവവികാസങ്ങൾ കണ്ട് കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ജനങ്ങൾ പരിഭ്രാന്തരായി … ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും സോഷ്യൽ മീഡിയകളിലൂടെ തോന്നിയപടി സന്ദേശങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു .. ബോബ് ഭീഷണി ഉൾപ്പെടെ നിരവധി കിവദന്തികൾ അന്തരീക്ഷത്തിൽ പാറിക്കളിച്ചു ..
അതോടെ മുൾമുനയിൽ നിന്നത് പൊതുജനങ്ങൾ മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥരുമാണ് .. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ് .പി ഓഫിസിന് കീഴിലുള്ള കാഞ്ഞിരപ്പള്ളി പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത പരിശോധിക്കുവാൻ നടത്തിയ മോക്ഡ്രിൽ കാഞ്ഞിരപ്പള്ളി പട്ടണത്തെ മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂർ .. നടന്നത് മോക്ഡ്രിൽ ആണെന്ന് ആ സമയത്തു അറിവുണ്ടായിരുന്നത് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ് .പി പി എൻ.ബാബുക്കുട്ടനും, കാഞ്ഞിരപ്പള്ളി സി ഐയ്ക്കും മാത്രം. അതിനാൽ തന്നെ മോക്ഡ്രില്ലിൽ പങ്കാളികളായ പോലീസ് ഉദ്യോഗസ്ഥരും കാര്യം അറിയാതെ പരിഭ്രമിച്ചു .
കാഞ്ഞിരപ്പള്ളി മേഖലയിൽ സാമുദായിക സംഘർഷം നടത്തുവാൻ എത്തിയ ഒരു സംഘം ഒരു കാറിൽ സഞ്ചരിക്കുന്നുവെന്നായിരുന്നു പോലീസുകാർക്ക് മോക്ഡ്രില്ലിന്റെ ഭാഗമായി സന്ദേശം കിട്ടിയത് . എത്രയും പെട്ടെന്ന് കാഞ്ഞിരപ്പള്ളി ടൗണിൽ എത്തുവാനും നിർദേശം ലഭിച്ചു. സന്ദേശം ലഭിച്ചയുടനെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പള്ളിക്കത്തോട് പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസ് സംഘങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പാഞ്ഞെത്തി ..
അപ്രതീക്ഷിതമായി പോലീസ് സംഘങ്ങൾ കാഞ്ഞിരപ്പള്ളി ടൗണിൽ നിറഞ്ഞതൊടെ ജനങ്ങൾ പരിഭ്രാന്തിയിലായി. സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു .. കിവദന്തികൾ നിരവധി ഉണ്ടായി.. അനിഷ്ട സംഭവങ്ങൾ നടന്നേക്കുമെന്ന ഭീതിയിൽ പല കടക്കാരും ഷട്ടറുകൾ താഴ്ത്തി സ്ഥലം വിടുവാൻ ഒരുങ്ങി .. എന്തായാലും ഒരു മണിക്കൂറിനു ശേഷം ഡി.വൈ.എസ് .പി പി എൻ.ബാബുക്കുട്ടൻ കാര്യങ്ങൾ വിശദീകരിച്ചതോടെ പൊതുജങ്ങൾക്ക് ആശ്വാസമായി ..
മേഖലയിലെ അഞ്ച് സി.ഐ മാരും , 10- എസ്.ഐ മാരും പങ്കെടുത്തു. അപ്രതീക്ഷിതമായി സാമുദായിക സംഘർഷം ഉണ്ടായാൽ എങ്ങനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തിൽ പരിശീലനം നൽകുവാനാണ് ആ മോക്ഡ്രിൽ നടത്തിയത് .