KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊന്തൻപുഴ വനഭാഗത്ത് ഓട്ടത്തിനിടയിൽ പാതിരാത്രിയിൽ കാറിന് തീപിടിച്ചു നശിച്ചു

പൊന്തന്‍പുഴ വനഭാഗത്ത് പാതിരാത്രിയിൽ ഓട്ടത്തിനിടയിൽ കാര്‍ കത്തിനശിച്ചു. വണ്ടിയിൽ ഉണ്ടായിരുന്ന കുടുബം, തക്ക സമയത്ത് കാർ നിർത്തി പുറത്തിറങ്ങിയാൽ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു. തിരുവനന്തപുരം സ്വദേശിയായ പ്രണോബ് ജയപ്രകാശ്, ഭാര്യ പ്രീതി നായർ, ഇവരുടെ ഒരു വയസുള്ള കുട്ടി എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്… ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്.

പ്ലാച്ചേരിയിൽ നിന്നും പൊന്തന്‍പുഴയിലേക്ക് വരുന്ന വഴി കാറിന്റെ ബോണറ്റിൽ നിന്ന് നിന്നു ക ഉയരുന്നത് കണ്ട് പ്രണോബ് കാര്‍ നിര്‍ത്തി എല്ലാവരും പുറത്ത് ഇറങ്ങുകയായിരുന്നു. അവരുടെ അത്യാവശ്യ സാധനങ്ങളും കാറില്‍ നിന്നു മാറ്റിയിരുന്നു. അപ്പോളേക്കും മുന്‍വശത്തു നിന്നു തീ പടർന്ന്, കാർ മുഴുവനായും കത്തിനശിക്കുകയായിരുന്നു .

error: Content is protected !!