നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പട്ടിമറ്റം-പൂതക്കുഴി റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
കാഞ്ഞിരപ്പള്ളി : തകർന്ന് തരിപ്പണമായി കിടന്നിരുന്ന പട്ടിമറ്റം-പൂതക്കുഴി റോഡിന് ശാപമോക്ഷം. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പട്ടിമറ്റം-പൂതക്കുഴി റോഡ്, ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച 8 ലക്ഷം രൂപയും ഉൾപ്പെടെ 18 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
ഡോ :എൻ . ജയരാജ് എം എൽ. എ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ, പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ എന്നിവർ ചേർന്നാണ് ചടങ്ങ് നിർവഹിച്ചത് .