ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാമഹോത്സവം ഏപ്രിൽ 1,2,3 തിയതികളിൽ; വെള്ളാപ്പള്ളി നടേശനും, തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി: എസ്.എൻ.ഡി.പി.യോഗം 55-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാമഹോത്സവം ഏപ്രിൽ 1,2,3 തിയതികളിൽ നടക്കും. 1ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,8.30ന് പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ് വി.ആർ .പ്രദീപ്. 7.30ന് കലവറ നിറയ്ക്കൽ .ആദ്യ ഉല്പന്ന സ്വീകരണം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ്.

ഉച്ചകഴിഞ്ഞ് 4ന് വിഗ്രഹഘോഷയാത്ര. ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹവിഗ്രഹംവഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാഞ്ഞിരപ്പള്ളി ഗണപതിയാർകോവിലിൽ നിന്നും ആരംഭിച്ച് കുന്നുംഭാഗത്തുള്ള ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് സ്വീകരണസമ്മേളനം. ഭദ്രദീപപ്രകാശനം സ്വാമി ഗുരുപ്രകാശം, സ്വാഗതം ശാഖാ സെക്രട്ടറി ജി.സുനിൽ. പ്രസിഡന്റ് വി.ആർ . പ്രദീപ് ആമുഖപ്രസംഗം നടത്തും.

എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷനാകം.ആന്റോ ആന്റണിഎം.പി, സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ , ലാലിറ്റ് എസ്.തകടിയേൽ, അഡ്വ.പി.ജീരാജ്, ഡോ.പി.അനിയൻ, ഷാജി ഷാസ്, സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു,
പി.എ.വിശ്വംഭരൻ, കെ.എസ്.രാജേഷ്, ബിബിൻ കെ.മോഹൻ,സിന്ധു മുരളീധരൻ, കെ.വി.ശ്രീകാന്ത്, പി.എം.മണി, ബിജു എസ്, സി.ആർ.സജിമോൻ, സബിൻ സദാശിവൻ, പി.വി.ദാസ്, ടി.എസ്.പ്രദീപ്, കെ.എസ്.രാജപ്പൻ, ടി.എസ്.ബാബു, എം.ആർ.സജി തുടങ്ങിയവർ പ്രസംഗിക്കും.

2ന് രാവിലെ 8ന് താഴികക്കുടം പ്രതിഷ്ഠ. രാത്രി 7.30ന് ബ്രഹ്മകലശപൂജ, കലശാധിവാസം. 3ന് രാവിലെ 9ന് പ്രതിഷ്ഠ,11ന് സമ്മേളനം. ഭദ്രദീപം സ്വാമി ഗുരുപ്രകാശം, സ്വാഗതം വി.ആർ.പ്രദീപ്, റിപ്പോർട്ട് ജി.സുനിൽകുമാർ, ആദ്ധ്യക്ഷൻ അഡ്വ.പി.ജീരാജ്, ഉദ്ഘാടനം യോഗം വൈസ്പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മുഖ്യപ്രഭാഷണം ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ്, കാണിക്കമണ്ഡപസമർപ്പണം, എ.ജി.തങ്കപ്പൻ,കൊടിമരസമർപ്പണം ബാബുഇടയാടിക്കുഴ

error: Content is protected !!