KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പമ്പയാറ്റിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു, അപകടത്തിൽ പെട്ട നാലുപേരെ സാഹസികമായി രക്ഷപെടുത്തി

തുലാപ്പള്ളി :- പമ്പയാറ്റിൽ കുളിക്കാനിറങ്ങവേ അപകടത്തിൽപെട്ട് വലിയ കയത്തിൽ പെട്ടുപോയ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങിമരിച്ചു
നാറാണംതോട് സ്വദേശിയായ അമ്പലപറമ്പിൽ വിനോദിന്റെ മകൾ നന്ദനാ വിനോദാണ് (17) മരണപ്പെട്ടത്. വെൺകുറിഞ്ഞി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് നന്ദന.

ബന്ധുക്കളായ അഞ്ച് അംഗ സംഘം പമ്പയാറ്റിൽ ആലപ്പാട്ട് ജംഗ്ഷന് സമീപം പാപ്പിക്കയത്തിനു സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത് .
കഴിഞ്ഞ പ്രളയകാലത്ത് ഒഴുകിയെത്തിയ മണൽതിട്ട അപ്രതീക്ഷിതമായി ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായതെന്നു നാട്ടുകാർ പറഞ്ഞു .അഞ്ചുപേരും കയത്തിനു സമീപം കുളിച്ചു കൊണ്ടിരിക്കെ മൺതിട്ട ഇടിഞ്ഞു വീഴുകയും ഇവർ ഒഴുക്കിൽ പെടുകയും ആയിരുന്നു.
അപകടം നടന്ന സ്ഥലത്തിന് താഴെ നിന്നും കുളികഴിഞ്ഞ് വരികയായിരുന്ന ഇവരുടെ ബന്ധു രവിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. നാലുപേരെയും രക്ഷപെടുത്തിയതിനുശേഷമാണ്
അഞ്ചാമത് ഒരാൾ കൂടി ഉണ്ടെന്ന് ഇവർ പറഞ്ഞത്. തുടർന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെ നടത്തിയ തെരച്ചിലിൽ നന്ദനയെ കണ്ടെത്തുകയായിരുന്നു.

നന്ദനയുടെ സഹോദരൻ നിധിൻ , തടത്തേൽ യശോധരന്റെ മക്കളായ മായ, അശ്വതി, മരുമകനും പോലീസ് ഉദ്യോഗസ്ഥനുമായ പ്രവീൺ എന്നിവരെയാണ് നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തിയത് .

error: Content is protected !!