മതേതരത്വത്തിന്റെ വക്താവായിരുന്നു പ്രൊഫ.കെ.നാരായണ കുറുപ്പ് : മന്ത്രി ആന്റണി രാജു.
പൊൻകുന്നം : മതേതരത്വത്തിന്റെ വക്താവായിരുന്നു മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന പ്രൊഫ.കെ.നാരായണ കുറുപ്പെന്ന് മന്ത്രി ആന്റണി രാജു. പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ കെ.നാരായണ കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫ.കെ.നാരാണ കുറുപ്പ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു ഗതാഗതത്തെ ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന കാലത്ത് ഗതാഗത മന്ത്രിയെന്ന നിലയിൽ ഒട്ടേറെ പരിഷ്കാരങ്ങൾ കൊണ്ടുവരുവാൻ നാരായണ കുറുപ്പിന് കഴിഞ്ഞു.മികച്ച ഭരണാധികാരിയും ജനപ്രിയ നേതാവുമായിരുന്നു അദ്ദേഹമെന്നും ആൻ്റണി രാജു അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനത്തിൽ കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം അധ്യക്ഷനായിരുന്നു. വാഴൂർ സോമൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സി.ആർ.ശ്രീകുമാർ ,അഡ്വ.കെ.എ.ഹസ്സൻ,, കെ.നാരായണ കുറുപ്പ് സ്റ്റഡി സെൻ്റർ സെക്രട്ടറി അഡ്വ.സുമേഷ് ആൻഡ്രൂസ്, ആൻ്റണി മാർട്ടിൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മന്ത്രി ആൻ്റണി രാജ
കെ.നാരായണ കുറുപ്പ് കലാസാംസ്കാരിക വേദിയുടെ നാടക പ്രതിഭ അവാർഡ് നൽകി പൊൻകുന്നം സെയ്ദിനെ ആദരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വേദിയിൽ ആദരിച്ചു.