KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പനമറ്റം ഗവ.എച്ച്.എസ്.എസ്.വിദ്യാർഥികൾ ലഹരിവിരുദ്ധ റാലി നടത്തി

പനമറ്റം: ഗവ.എച്ച്.എസ്.എസ്.വിദ്യാർഥികൾ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണഭാഗമായി റാലി നടത്തി. കൂരാലിയിൽ നടത്തിയ പൊതുസമ്മേളനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പൊൻകുന്നം സബ് ഇൻസ്‌പെക്ടർ പ്രദീപ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

സ്‌കൂൾ പ്രിൻസിപ്പാൾ ഹരികൃഷ്ണൻ ചെട്ടിയാർ കെ .കെ, സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് എം. ഡി.പ്രിയ, ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ ദാമോദരൻ പി.പി, എൻ.എസ്.എസ്.കോർഡിനേറ്റർ റസിയ ഷാഹിദ്, സ്‌കൂൾ കൗൺസിലർ അഖില പ്രസാദ്, അധ്യാപകരായ ഡോ.ജി.അജയകുമാർ, കെ.കെ.സിന്ധു, പി.ജി.ഉഷ, എം.ബാബു, റെറ്റി കെ.തോമസ്, കെ.എം.മിനിമോൾ, പ്രദീഷ് കെ.നമ്പൂതിരി, ഷിബു ഗോപിനാഥ്, കെ.എം.മാഹിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!