കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ജൂലൈ 8 ന്

കാഞ്ഞിരപ്പള്ളി : സുവർണ ജൂബിലി ആഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ജൂലൈ 8  ശനിയാഴ്ച രണ്ടരയ്ക്ക് നടക്കും.

കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ സ്കൂളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ ആയിരത്തോളം പേർ നേരിട്ടും, ഓൺലൈൻ ആയും സമ്മേളനത്തിൽ പങ്കെടുക്കും. പൂർവ്വ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കൂട്ടായ്മയുടെ മാറ്റ് കൂട്ടും. വിവിധ മണ്ഡലങ്ങളിൽ മികവ് തെളിയിച്ചവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. 

പരിപാടിയുടെ വിജയത്തിനായി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിറ്റിൽ റോസ്, പി റ്റി എ പ്രസിഡന്റ് ആന്റണി മാർട്ടിൻ മുതലായവരുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

error: Content is protected !!