ഹരിതകം പദ്ധതി ഉദ്ഘാടനം ചെയ്തു
എലിക്കുളം: വളർന്ന് വരുന്ന തലമുറകൾ കൃഷിയിലേക്ക് കടന്നു വരുന്നത് നാളെയുടെ കരുത്താവുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ . എലിക്കുളം പഞ്ചായത്തിൽ ഓണത്തിനൊരുമുറം പച്ചക്കറിക്കായി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ഹരിതകം പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തരിശു നിലങ്ങൾ കൃഷി ഭൂമിയാക്കിയ എലിക്കുളം പഞ്ചായത്ത് മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. എലിക്കുളം ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെറ്റി റോയ്, എം. കെ. രാധാകൃഷ്ണൻ , എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷരായ സൂര്യാമോൾ , ഷേർളി അന്ത്യാങ്കുളം, അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ് , ദീപ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റത്തോട്, കേരള ഖാദി ബോർഡംഗം സാജൻ തൊടുക, തോമസ് കുട്ടി വട്ടയ്ക്കാട്ട് , കെ.സി.സോണി, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ, പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.ലെൻസി തോമസ്, എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ എന്നിവർ സംസാരിച്ചു.