KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമല സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും

മണിമല: സെന്റ് ജോർജ്ജ് യൂ.പി, ഹൈസ്കൂൾ സംയുക്തമായി മണിമല ടൗൺ ചുറ്റി ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പ്ലക്കാര്‍ഡുകളും കൈകളിലേന്തി മുദ്രാവാക്യം മുഴക്കി നാടിന്റെ ശ്രദ്ധ ആകര്‍ഷിച്ച് ബസ് സ്റ്റാൻഡിൽ പ്രവേശിച്ച റാലിക്ക് ഹെഡ്മാസ്റ്റർ തോമസ് എം.കെ., സ്റ്റാഫ് സെക്രട്ടറി മനോജ് ചാക്കോ, അധ്യാപകരായ ജോസഫ് ആന്‍റണി, ജിജി കെ. ജോസ്, ജോജോ മാത്യു,അനീഷ് കെ. തോമസ്, ജെറിന്‍ തോമസ്,ദിവ്യ മോള്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!