498 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി ; കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ സ്പോർട്‌സ് സ്കൂളായി മാറ്റുന്നതിന് മൂന്നുകോടി
സംസ്ഥാനത്ത് 498 കോടിയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി.
പ്രഖ്യാപനങ്ങൾ
• ആചാര സ്ഥാനികളുടെയും കോലാധാരികളുടെയും വേതനം കൂട്ടും.
• പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും.
• വ്യാപാരി ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ എപ്പോഴൊക്കെയാണോ ഉയർത്തിയിട്ടുള്ളത്, അന്നുമുതൽ പെൻഷൻ വർധന ബാധകമാക്കി കുടിശ്ശിക അനുവദിക്കും.
• പ്ലാന്റേഷൻ കോർപ്പറേഷൻ, നാളികേര വികസന കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ എന്നിവ പുനഃസംഘടിപ്പിക്കും.
• സൊസൈറ്റി ഫോർ കോൺട്രാക്ടേഴ്‌സ് സോഷ്യൽ സെക്യുരിറ്റിക്ക് ഒറ്റത്തവണ ഗ്രാന്റായി ഒരുകോടി രൂപ അനുവദിക്കും.
• കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഹൈസ്കൂൾ സ്പോർട്‌സ് കോംപ്ലക്‌സ്, ആനാവൂർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം, സെയ്‌ന്റ് മൈക്കിൾസ് കോളേജ് സ്റ്റേഡിയം, റാന്നി ചേത്തയ്ക്കൽ സ്റ്റേഡിയം എന്നിവയുടെ പദ്ധതി റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് പണം നൽകും.
• കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ സ്പോർട്‌സ് സ്കൂളായി മാറ്റുന്നതിന് മൂന്നുകോടി
• ആലപ്പുഴയിൽ ദേശീയ തുഴച്ചിൽ അക്കാദമി
• കശുവണ്ടി രംഗത്ത് സ്വകാര്യ മേഖലയിലുള്ള പലിശ സബ്‌സിഡി തുടരും
• പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണം 2021-22ൽ ആരംഭിക്കും.
• ടോഡി ബോർഡ് നിലവിൽവരും.
• വിൽപ്പന നികുതി ആംനസ്റ്റി ഓരോ വർഷവും പ്രത്യേകമായി സ്വീകരിക്കുവാൻ അനുവദിക്കും.
• 2004-05 വരെയുള്ള വിൽപ്പന നികുതി കുടിശിക വാറ്റ് ആംനസ്റ്റിയുടെ വ്യവസ്ഥകൾ പ്രകാരം അടയ്ക്കാം
• 2005 മുതലുള്ള വിൽപ്പന നികുതി കുടിശിക പ്രത്യേക ആംനസ്റ്റി സ്‌കീം പ്രകാരം 2020-21 വരെ ബാധകമായിരിക്കും.
• മോട്ടോർ കാബുകളുടെയും ടൂറിസ്റ്റ് മോട്ടോർ കാബുകളുടെയും വാഹന നികുതി കുടിശിക 2022 മാർച്ച് 31-നകം 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കാം.
• ഖാദി ഗ്രാമ വ്യവസായ ബോർഡിന് റിബേറ്റ് കുടിശ്ശികയായി 20 കോടി രൂപ.
• ഇ. ബാലാനന്ദൻ പഠനകേന്ദ്രത്തിന് 50 ലക്ഷം രൂപ അനുവദിക്കും.
• * നിള ഫെസ്റ്റിന് 50 ലക്ഷം രൂപ.
• * പൊന്നാനിയിലെ മഖ്ദും സ്മാരക നിർമാണത്തിന് 50 ലക്ഷം.