പൊടിമറ്റം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ 22 മുതല്‍ 24 വരെ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരുകര്‍മങ്ങള്‍ നടത്തുന്നത്.
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷപ്രഖ്യാപനവും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 22 മുതല്‍ 24 വരെ നടത്തും. ഇടവകയില്‍ പുതുതായി നിര്‍മിച്ച ചാപ്പലില്‍ നിത്യാരാധന ആരംഭവും ഗ്രീന്‍ പാരിഷ് പ്രഖ്യാപനവും തിരുനാളിനോടനുബന്ധിച്ച് നടത്തും.
വെള്ളിയാഴ്ച വൈകിട്ട് 4.30ന് വിശുദ്ധ യൗസേപ്പിതാവിന്റെ ജപമാല, അഞ്ചിന് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടില്‍ തിരുന്നാളിന് കൊടിയേറ്റും. 5.15ന് കുര്‍ബാന. തുടര്‍ന്ന് കഴുന്ന് വീടുകളിലേക്ക് കൊണ്ടുപോകുന്നു. ശനിയാഴ്ച രാവിലെ 5.45ന് ആരാധന, 6.30ന് കുര്‍ബാന. 24ന് ഉച്ചകഴിഞ്ഞ് 2.30ന് കഴുന്ന് പള്ളിയിലെത്തും. മൂന്നിന് നിത്യാരാധന ആരംഭത്തിന് ഫൊറോന വികാരി ഫാ. ടോം ജോസ് നേതൃത്വം നല്‍കും. 3.30ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാ. തോമസ് തറയില്‍, ഫാ. മാത്യു ഒഴത്തില്‍, ഫാ. ഇമ്മാനുവേല്‍ ചെമ്പാറ, ഫാ. ജിസ് ആനിക്കല്‍, ഫാ. ലിനോസ് ചുള്ളിക്കാപ്പറമ്പില്‍, ഫാ. ടോമി പുന്നത്താനം, ഫാ. ജോസഫ് പാറേമാക്കല്‍ എം.സി.ബി.എസ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍ വചനസന്ദേശം നല്‍കും. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷപ്രഖ്യാപനം ഫാ. തോമസ് തറയില്‍ നടത്തും. ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍ ഗ്രീന്‍ പാരിഷ് പ്രഖ്യാപനം നടത്തും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരുകര്‍മങ്ങള്‍ നടത്തുന്നത്. തിരുനാള്‍ ദിനങ്ങളി പള്ളിയില്‍ കഴുന്നെടുത്ത് പ്രാര്‍ത്ഥിക്കുന്നതിന് സൗകര്യമുണ്ട്. ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടില്‍, തിരുനാള്‍ കണ്‍വീനര്‍ സിജോ ജോസഫ് മണ്ണൂപ്പറമ്പില്‍, ഡോ. സണ്ണി, ബാബു ഇലഞ്ഞിക്കുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.