ജുഡീഷ്യൽ കസ്റഡിയിൽ ഇരിക്കവേ ആശുപത്രിയിൽ വച്ച് മരണപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീക്കിന്റെ മരണം ജയിൽ അധികൃതരുടെ അനാസ്ഥമൂലമാണെന്ന് സംഭവത്തിന് സാക്ഷിയായ വിഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാൻ ആരോപിച്ചു
ജുഡീഷ്യൽ കസ്റഡിയിൽ ഇരിക്കവേ ആശുപത്രിയിൽ വച്ച് മരണപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീക്കിന്റെ മരണം പോലീസ് അനാസ്ഥമൂലമാണെന്ന് സംഭവത്തിന് സാക്ഷിയായ വിഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാൻ ആരോപിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് നിപുൻ ആരോപണം നടത്തിയിരിക്കുന്നത് .
ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിട്ടെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത നിപുൻ ചെറിയാനെ താമസിപ്പിച്ചിരുന്ന കാക്കനാട് ബോർസ്‌റ്റൽ ജയിലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. , ജനുവരി 6 മുതൽ ജനുവരി 12 വരെ കാക്കനാട് ബോർസ്‌റ്റൽ ജയിലിലെ 14 നമ്പർ സെല്ലിലെ അന്തേവാസിയായിരിന്ന അദ്ദേഹത്തിന്റെ സെല്ലിന്റെ നേരെ എതിർ സെല്ലിലായിരുന്നു ഷെഫീക്കിനെ താമസിപ്പിച്ചിരിക്കുന്നത് . അവിടെ നടന്ന സംഭവങ്ങളെപ്പറ്റി അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട് .
നിപുൻ ചെറിയാന്റെ പോസ്റ്റിൽ നിന്നും ” തന്റെ കണ്മുന്നിലാണ് നേരെ എതിർവശത്തുള്ള സെല്ലിൽ “ഫിക്സ്” പോലെയുള്ള ലക്ഷണങ്ങൾ കാണിച്ച്, വലിയ അലർച്ചയോടെ ഷഫീക്ക് തല തല്ലി നിലത്ത് വീണത് . പ്രഥമ ശുശ്രൂഷ നൽികിയത് അതേ സെല്ലിലെ മറ്റ് അന്തേവാസികളയായിരിന്നു. ജയിൽ അധികൃതർ സെല്ലിലേക്ക് എത്തിയിട്ടും, ഷഫീഖിന്റെ കൈയിൽ “താക്കോൽ” വെയ്ക്കുന്ന രീതികൾ ആണ് ചെയ്‌തത്.
ഷഫീഖ് തല അടിച്ച് നിലത്ത് വീണത് ചൂണ്ടികാണിച്ചിട്ടും, വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലേയ്ക്ക് മാറ്റാൻ ജയിൽ അധികൃതർ തയാറായില്ല. സമയത്ത് വൈദ്യ സഹായം ലഭിച്ചിരുന്നുവെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്നു.”
നിപുൻ എഴുതിയ പോസ്റ്റിന്റെ മുഴുവൻ ഭാഗവും ഇവിടെ വായിക്കുക
