മണിമല കുടിവെള്ള പദ്ധതി; ബിജെപി ഉപവാസ സമരം നടത്തി
മണിമല: മേജര്‍ മണിമല കുടിവെള്ള പദ്ധതിയില്‍ 50 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും ഒരു വീട്ടില്‍ പോലും വെള്ളമെത്തിക്കാന്‍ സാധിക്കാത്തതിലും 25 വര്‍ഷത്തെ പിടിപ്പുകേടിനെതിരെയും സാമ്പത്തിക വിനിയോഗം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കള്‍ മണിമലയില്‍ ഉപവാസ സമരം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അധ്യക്ഷനായി. ഉപവാസ സമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍മാത്യു, കെ.ജി. കണ്ണന്‍, ഐ.ജി. ശ്രീജിത്ത്, സണ്ണി മണിമല, കെ.കെ. മോഹനന്‍ നായര്‍, മധു ഒളോമന, ഗോപിനാഥന്‍ നായര്‍, വി.ആര്‍. ദീപു, രാധാകൃഷ്ണന്‍ മണിമല, അശ്വതിദേവി എന്നിവര്‍ ഉപവസിച്ചു.