സുനീഷിന് വീൽച്ചെയർ സമ്മാനിച്ച് അഭയം പാലിയേറ്റീവ് ട്രസ്റ്റ്.
ഉരുളികുന്നം: മകന് പിറന്നാൾ സമ്മാനമായി നൽകിയ സൈക്കിൾ മോഷണം പോയ സംഭവത്തിലൂടെ സമൂഹത്തിന്റെ സഹായപ്രവാഹമുണ്ടായ സുനീഷിന് അഭയത്തിന്റെ സമ്മാനവും. അഭയം പാലിയേറ്റീവ് ട്രസ്റ്റ് ചെയർമാനും സി.പി.എം.ജില്ലാസെക്രട്ടറിയുമായ വി.എൻ.വാസവൻ ഉരുളികുന്നം ഇല്ലിക്കോണിലെ വീട്ടിലെത്തി വീൽച്ചെയർ സമ്മാനിച്ചു.
അഭയം സെക്രട്ടറി എബ്രഹാം തോമസ്, ഗവേണിങ്‌ബോഡി അംഗം വി.പി.ടിന്റു, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, സി.പി.എം.എലിക്കുളം ലോക്കൽ സെക്രട്ടറി കെ.സി.സോണി, ലോക്കൽ കമ്മിറ്റിയംഗം കെ.ആർ.ഗോപാലകൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കോമൺ സർവീസ് സെന്റർ നടത്തുന്നതിലൂടെ സുനീഷിനും കുടുംബത്തിനും ജീവിക്കാനാവശ്യമായ വരുമാനമില്ലാത്തതിനാൽ അക്ഷയകേന്ദ്രം തുടങ്ങുന്നതിന് വേണ്ട സഹായം ലഭ്യമാക്കുമെന്ന് വി.എൻ.വാസവൻ ഉറപ്പുനൽകി.