പൂമറ്റം സെന്റ് തോമസ് പള്ളി കൂദാശയും തിരുനാളും
കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പൂമറ്റം സെന്റ് തോമസ് ഇടവക പള്ളി വ്യഴാഴ്ച 2.15-ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കൂദാശ ചെയ്യും. കാരികുളം പള്ളി വികാരിയായിരുന്ന റവ. ഫാ. പീറ്റർ നെല്ലുവേലി 1968-ൽ സ്ഥാപിച്ച കുരിശിന്റെ സ്ഥലത്ത് കാരികുളം ഇടവക വികാരിയും പിന്നീട് രൂപതവികാരി ജനറാളുമായിരുന്ന ഫാ. ജോൺ തൊമ്മിത്താഴെ 1970-ലാണ് കുരിശുപള്ളി നിർമിക്കുന്നത്. 2003-ൽ മാർ മാത്യു അറയ്ക്കൽ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. മൂന്ന് വർഷം കൊണ്ട് ഇടവക വികാരിയായ ഫാ. ഡോമിനിക്ക് മണ്ണിപ്പറമ്പിൽ, കൈക്കാരന്മാരായ അരുൺ മാത്യൂസ് ഇരുപ്പക്കാട്ട്, മാത്യു എബ്രാഹം എട്ടാനിയിൽ, എം.എം.മാത്യു മരുതോലിൽ, റോയി ജോസഫ് പന്തലാനിക്കൽ, ജനറൽ കൺവീനർ സാബു ആന്റണി കൊല്ലമ്പറമ്പിലിന്റെയും നേതൃത്വത്തിലാണ് പുതിയ ദേവലായത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇടവക തിരുനാൾ 29 മുതൽ ഫെബ്രുവരി ഒന്നുവരെ നടത്തും.
29-ന് 4.20-ന് കൊടിയേറ്റ്, കുർബാന. മാർ മാത്യു അറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് ആറിന് പൊതുസമ്മേളനം. 30-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയക്കലിന് സ്വീകരണം. തുടർന്ന് കുർബാന. 31-ന് 4.30-ന് കുർബാന-ഫാ. കുര്യൻ വാഴയിൽ, തിരുനാൾ പ്രദക്ഷിണം.