കർഷകർക്ക് പിന്തുണയായി എയ്ഞ്ചൽ വാലി മുതൽ എരുമേലി വരെ ട്രാക്ടർ റാലി നടത്തി.
എരുമേലി : ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി എയ്ഞ്ചൽ വാലി മുതൽ എരുമേലി വരെ കേരള കർഷക സംരക്ഷണ സമതിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടത്തി. പ്രസിഡൻറ് പ്രകാശ് പുളിക്കൻ ഉദ്‌ഘാടനം ചെയ്തു.
ആദ്യകാല കുടിയേറ്റ കർഷകനായ എബ്രഹാം കല്ലേകുളത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. മൂക്കൻപെട്ടി , കണമല , ചീനിമരം, മുട്ടപ്പള്ളി, മുക്കുട്ടുതറ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു.
എരുമേലിയിൽ. സമാപന സമ്മേളനം കർഷക സമര നേതാവ് കെ പി ഗംഗാധരൻ ആചാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്യൂ ജോസഫ് മഞ്ഞപ്പള്ളിക്കുന്നേൽ, മറിയാമ്മ സണ്ണി , ജിജിമോൾ സജി, മറിയാമ്മ മാത്തുക്കുട്ടി, നേതാക്കളായ ജെയിംസ് ആലപ്പാട്ട്, ഒ ജെ കുര്യൻ, റോയിസ് ആലപ്പാട്ട്, ബിജു കായപ്ലാക്കൽ, ബിനു നിരപ്പേൽ, ബോബൻ പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.