ലൈഫ് ഭവനപദ്ധതി വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം
മുണ്ടക്കയം: ലൈഫ് ഭവന പദ്ധതി വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുണ്ടക്കയം, കൂട്ടിക്കൽ, കോരൂത്തോട് പഞ്ചായത്തുകളിൽ നടന്നു. മുണ്ടക്കയത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അധ്യക്ഷനായി. പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. കോരൂത്തോട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ പഞ്ചായത്തിൽ പ്രസിഡന്റ് പി.എസ്.സജിമോൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു.