പട്ടണപ്രദക്ഷിണം

കാഞ്ഞിരപ്പള്ളി: മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ പട്ടണ പ്രദക്ഷിണം ശനിയാഴ്ച രാത്രി ഏഴിന് നടക്കും. തിരുസ്വരൂപങ്ങൾ വാഹനത്തിൽ വഹിച്ചുകൊണ്ടായിരിക്കും പട്ടണപ്രദക്ഷിണം നടത്തുക. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തിരുന്ന പ്രദക്ഷിണത്തിൽ കോവിഡ് മാനദണ്ഡങ്ങളുള്ളതിനാലാണ് വിശ്വാസികളെ പങ്കെടുപ്പിക്കാത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളിയിലെത്തി കഴുന്ന്, നേർച്ച, തിരുകർമ്മങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.

error: Content is protected !!