പാറത്തോട് ഗ്രാമപഞ്ചായത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ ജല പരിശോധന: വാട്ടര്‍ അതോറിറ്റിയും, ആരോഗ്യവകുപ്പും, അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജും, പാറത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്നു
പാറത്തോട് : സംസ്ഥാന ജലവിഭവ വകുപ്പും, ജലനിധിയും, കേരള വാട്ടര്‍ അതോറിറ്റിയും, ആരോഗ്യവകുപ്പും, അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജും, പാറത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ മുഴുവന്‍ ജല സ്ത്രോതസുകളിലെയും ജലത്തിന്‍റെ ഗുണനിലവാര പരിശോധന പൊടിമറ്റം സെന്‍റ് മേരീസ് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.
1, 2, 3, 4, 5, 6 എന്നീ വാര്‍ഡുകളിലെ പരിശോധന 08/02/2021 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെയും,, 7, 8, 9, 10, 11, 12, 13 എന്നീ വാര്‍ഡുകളിലെ പരിശോധന 09/02/2021 ചൊവ്വ രാവിലെ 9 മണി മുതല്‍ 11 മണി വരെയും, . 14, 15, 16, 17, 18, 19 എന്നീ വാര്‍ഡുകളിലെ പരിശോധന 10/02/2021 ബുധന്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെയും നടത്തപ്പെടുകയാണ്.
തികച്ചും സൌജന്യമായി നടത്തപ്പെടുന്ന ഈ പരിശോധനാക്യാമ്പ് പാറത്തോട് പഞ്ചായത്തിലെ എല്ലാ ഗുണഭോക്താക്കളും പരിശോധനാക്യാമ്പില്‍ പങ്കാളികളാകണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോണിക്കുട്ടി ഏബ്രഹാം മഠത്തിനകം അറിയിച്ചു.