റോഡ് നവീകരണത്തിന് 3.35 കോടി രൂപ
പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ രണ്ട് റോഡിന്റെ ബി.എം.ബി.സി. നവീകരണത്തിനായി 3.35 കോടി അനുവദിച്ചതായി ഡോ.എൻ. ജയരാജ് എം.എൽ.എ. അറിയിച്ചു. ഒറവയ്ക്കൽ- കൂരാലി റോഡിന് രണ്ടുകോടി രൂപ, പൊന്തൻപുഴ-മുക്കട റോഡിന് 1.35 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.