സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് കേരള കോൺഗ്രസ്‌ (എം ) ജില്ലാ സെക്രട്ടറി

കാഞ്ഞിരപ്പള്ളി : കേരള കോൺഗ്രസ്‌ (എം ) ജോസ് വിഭാഗം ജില്ലാ സെക്രട്ടറിയായി സ്റ്റാൻസ്ലാവോസ് വെട്ടിക്കാട്ടിനെ തിരഞ്ഞെടുത്തു. . കേരള കോൺഗ്രസ് എമ്മിന്റെ കാഞ്ഞിരപ്പളളി മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു. നിലവിൽ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമതി അംഗമാണ്.

കാഞ്ഞിരപ്പള്ളി ഞള്ളമറ്റം വയൽ സ്വദേശിയായ ഇദ്ദേഹം 12 വർഷക്കാലമായി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം വഹിക്കുകയായിരുന്നു . ഞള്ളമാറ്റം ഫാർമേഴ്‌സ് ക്ലബ് മെമ്പറുമാണ് സ്റ്റനിസ്ലാവോസ്.

error: Content is protected !!