ഊരുകൂട്ടം
കാഞ്ഞിരപ്പള്ളി: തമ്പലക്കാട്-തേക്കിലകവല ഭാഗത്ത് സർക്കാർ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നൽകിയ സ്ഥലത്ത് വീട് നിർമിച്ച് നൽകാൻ സൗകര്യമൊരുക്കുമെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ. പറഞ്ഞു. പ്രദേശത്തെ ഊരുകൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, വിമല ജോസഫ്, പഞ്ചായത്തംഗം റിജോ വാളാന്തറ, വിനോദ്കുമാർ ചന്ദ്രശേഖരൻ, നിസാർ, പി.കെ. വേണു, എസ്.ടി. പ്രദീപ്, ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.