മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രം; ഉത്സവം കൊടിയേറി
മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി കുരുപ്പയ്ക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റി. മേൽശാന്തി പ്രശാന്ത് നമ്പൂതിരി സഹകാർമികത്വം വഹിച്ചു. ഞായറാഴ്ച പത്തിന് ഉത്സവബലി. 12.30-ന് ഉത്സബലി ദർശനം. വ്യാഴാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും. വൈകീട്ട് 4.30-ന് ആറാട്ട് ബലി. ആറിന് ക്ഷേത്രക്കുളത്തിൽ ആറാട്ടും 6.20-ന് തിരിച്ചെഴുന്നള്ളിപ്പും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരേസമയം അഞ്ചിൽ കൂടുതൽ ഭക്തരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കില്ലെന്ന് ക്ഷേത്രേയോഗം ഭാരവാഹികളായ സി.വി. സുരേഷ് ബാബു, വി.എം. രാജൻ എന്നിവർ അറിയിച്ചു.