കയറ്റിറക്ക് കൂലി വർധിപ്പിച്ചു; വ്യാപാരികളിൽ ഭിന്നത

മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും യൂണിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ ചുമട്ടു തൊഴിലാളി കൂലി നിരക്ക് 14 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് ആർ.സി. നായർ, ജനറൽ സെക്രട്ടറി എസ്. സാബു, വൈസ് പ്രസിഡന്റ് പി.എം. നജീബ്, യൂണിയനെ പ്രതിനിധീകരിച്ച് പി.എസ്. സുരേന്ദ്രൻ, എം.ജി.രാജു, ടി.കെ. ശിവൻ എന്നിവർ പങ്കെടുത്തു. കോവിഡ് പ്രതിസന്ധിയിൽ അടച്ചുപൂട്ടൽ നേരിടുന്ന വ്യാപാരി സമൂഹത്തെ ഒറ്റുകൊടിക്കുന്ന നിലപാട് അംഗീകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ്‌ അനിൽ സുനിത അറിയിച്ചു. 

error: Content is protected !!