കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.44 കോടി രൂപ അനുവദിച്ചതായി എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു.

 കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് 1.44 കോടി അനുവദിച്ചതായി എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു.

പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡുകളുടെ പട്ടിക തയ്യാറാക്കി ദുരന്തനിവാരണ വകുപ്പിന് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കങ്ങഴ പഞ്ചായത്തിലെ എം.എൽ.എ.പടി-പുളിക്കൽകവല റോഡ് 10-ലക്ഷം, പത്തനാട്-നടുവേലിപ്പടി-ചൂരക്കുന്ന് റോഡ് 10 ലക്ഷം. ചിറക്കടവ് പഞ്ചായത്തിലെ തകിടിയേൽപടി-വില്ലൻചിറ-മണ്ണാറക്കയം റോഡ് 10-ലക്ഷം രൂപ. പള്ളിക്കത്തോട് പഞ്ചായത്തിലെ പുളിയാനിക്കര-ചപ്പാത്ത് റോഡ് നാലുലക്ഷം, അടുക്കാട്ടിൽ-ഒന്നാംമൈൽ റോഡ് അഞ്ചുലക്ഷം, മന്ദിരം-നിർമല ആശുപത്രി റോഡ് 10-ലക്ഷം. വാഴൂർ പഞ്ചായത്തിലെ പതിനേഴാംമൈൽ-നരിയാങ്കൽ റോഡ് 10-ലക്ഷം, പതിനേഴാംമൈൽ-കുറുക്ക്‌റോഡ് 10-ലക്ഷം, കറുകച്ചാൽ പഞ്ചായത്തിലെ കാഞ്ഞിരത്തുങ്കൽ-തെങ്ങമറ്റം 10-ലക്ഷം, കാഞ്ഞിരത്തുങ്കൽ-രാജമറ്റംപള്ളി റോഡ് 10-ലക്ഷം. നെടുംകുന്നം പഞ്ചായത്തിലെ അങ്കണവാടി-കവളിമാക്കൽ റോഡ് രണ്ടുലക്ഷം, പത്തായപ്പാറ-ചക്കണാംപൊയ്ക മൂന്നുലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കാട്-ചേപ്പുംപാറ 10-ലക്ഷം, മൂലംപുഴപടി-ഏറികാട് 10-ലക്ഷം, വെള്ളാവൂർ പഞ്ചായത്തിലെ കാടംകുളം-താഴത്തുവടകര 10-ലക്ഷം, മുടിമല-പൊട്ടുകുളം 10-ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കിയാലുടൻ നിർമാണം ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു

error: Content is protected !!