ഫോക്‌ലോർ ഗ്രാമം ഉദ്ഘാടനം

മണിമല: സാംസ്കാരിക വകുപ്പിന്റെ ഫോക്‌ലോർ അക്കാദമി 2013-ൽ മണിമല മൂങ്ങാനിയിൽ നിർമാണം ആരംഭിച്ച ഫോക്‌ലോർ വില്ലേജ് 17-ന് നാലിന് മന്ത്രി എ.കെ.ബാലൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വൈകീട്ട് ആറിന് മണിമല ബസ് സ്റ്റാൻഡ്‌ മൈതാനിയിൽ കൂടുന്ന പൊതുസമ്മേളനം ഡോ. എൻ.ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്.ശ്രീജിത്ത് അധ്യക്ഷനായിരിക്കും. ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് കോട്ടാങ്ങൽ ശ്രീഭദ്ര പടയണിസംഘത്തിന്റെ പടയണി കോലങ്ങൾ, എട്ടിന് നാട്ടുപാട്ടരങ്ങ്.

error: Content is protected !!