തിളക്കത്തോടെ മുണ്ടക്കയം ആശുപത്രി

മുണ്ടക്കയം: സർക്കാരിന്റെ കായകൽപ്പ അവാർഡ് നേടി മുണ്ടക്കയം സാമൂഹികാരോഗ്യകേന്ദ്രം. സർക്കാരിനുകീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷംരൂപയാണ് അവാർഡായി ലഭിക്കുക. സംസ്ഥാനത്തെ മറ്റ് 17 സാമൂഹികാരോഗ്യകേന്ദ്രങ്ങളും അവാർഡിനർഹമായി. 

error: Content is protected !!