എരുത്വാപുഴ കോളനി നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി സി ജോർജ്. എംഎൽഎ
കണമല : എരുത്വാപുഴ പട്ടികവർഗ്ഗ കോളനിയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പിസി ജോർജ് എംഎൽഎ അറിയിച്ചു. പട്ടികവർഗ്ഗ സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കോളനിയിലെ വീടുകളുടെ നവീകരണവും, റോഡുകളുടെ വികസനവും, മറ്റ് അനുബന്ധ പ്രവർത്തികളും നടപ്പിലാക്കും. പദ്ധതി നിർവഹണത്തിനുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനായുള്ള ഊര്കൂട്ടം അടിയന്തരമായി വിളിച്ചു ചേർക്കുന്നതിന് ജില്ലാ ഐ.ടി.ഡി.പി ഓഫീസർ വിനോദ് കുമാറിന് നിർദ്ദേശം നൽകിയതായും പിസി ജോർജ് എംഎൽഎ അറിയിച്ചു.