പട്ടയങ്ങള്‍ക്ക് കരം സ്വീകരിക്കണം : കേരള കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും, ജനകീയ റോഡ് ഉപരോധവും സംഘടിപ്പിച്ചു..

എരുമേലി : പമ്പാവാലി- എയ്ഞ്ചല്‍വാലി എന്നീ പ്രദേശങ്ങളിലെ 904 ല്‍പരം കുടുംബങ്ങള്‍ക്ക് 2015 ല്‍ വിതരണം ചെയ്ത 500 ല്‍പരം പട്ടയങ്ങള്‍ക്ക് കരം സ്വീകരിക്കണമെന്നും, വിതരണത്തിനായി തയ്യാറാക്കിയ 400 ല്‍ പരം പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ ജാഥയും, ജനകീയ റോഡ് ഉപരോധവും സംഘടിപ്പിച്ചു.

കേരള കര്‍ഷക സംരക്ഷണ സമതി വൈസ് പ്രസിഡന്റ് ഒ.ജെ കുര്യന്‍ ഒഴുകയില്‍ അധ്യക്ഷത വഹിച്ച ജനകീയ റോഡ് ഉപരോധം കേരള കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് പ്രകാശ് പുളിക്കന്‍ ഉദ്്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, മാത്യു ജോസഫ് മഞ്ഞപള്ളിക്കുന്നേല്‍, കേരള കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ ജെയിംസ് ആലപ്പാട്ട് , കെ.പി ഗംഗാധരന്‍ ആചാരി, കെ.വി തോമസ് കുളങ്ങര, തോമസ് വട്ടോടിയില്‍, ജോണ്‍കുട്ടി വെണ്‍മാന്തിറ, റെജി അമ്പാറ, ത്രേസ്യാമ്മ കൂനംപാല, ബോബന്‍ പള്ളിക്കല്‍, ബിജു കായപ്ലാക്കല്‍, ബിനു നിരപ്പേല്‍, റോയിസ് ആലപ്പാട്ട്, സന്തോഷ് മൂലക്കയം എന്നിവര്‍ പ്രസംഗിച്ചു

error: Content is protected !!