ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് മഹിളാകോൺഗ്രസ് പൊൻകുന്നത്ത് അടുപ്പുകൂട്ടി സമരം നടത്തി

പൊൻകുന്നം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നത്ത് അടുപ്പുകൂട്ടി സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിയും നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റുമായ ബീന നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ലൂസി ജോർജ് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ബ്ലോക്ക് കോർഡിനേറ്റർ അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, പി.എൻ.ദാമോദരൻ പിള്ള, ജയകുമാർ കുറിഞ്ഞിയിൽ , എം.ടി.പ്രീത, പി.സി.റോസമ്മ, ത്രേസ്യാമ്മ നെല്ലെപറമ്പിൽ, ഇന്ദുകല എസ്.നായർ, സ്മിത ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!