അറിയാം, കുട്ടികളുടെ അവകാശങ്ങൾ
∙ ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ അവകാശ ഉടമ്പടി പ്രകാരം (1989) കുട്ടികൾക്ക് അതിജീവനത്തിനും വികസനത്തിനും സംരക്ഷണത്തിനും പങ്കാളിത്തത്തിനും അവകാശമുണ്ട്.
∙ 6 മുതൽ 14 വയസ്സുവരെയുള്ളവർക്കു സൗജന്യ പ്രാഥമിക വിദ്യാഭ്യാസത്തിന് അവകാശമുണ്ട്.
∙ കുട്ടികളെ അപകടകരമായ ജോലികൾ ചെയ്യിക്കുന്നതു കുറ്റകരമാണ്.
∙ കുട്ടികൾക്കെതിരെ ഏതു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും കുറ്റകരമാണ്.
∙ പോക്സോ നിയമപ്രകാരം ആദ്യ റിപ്പോർട്ടിങ്ങിനല്ലാതെ തെളിവെടുപ്പിനോ മൊഴി കൊടുക്കലിനോ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. കുട്ടികൾക്കു സൗകര്യപ്രദമായ സ്ഥലത്ത് പൊലീസ് എത്തി മൊഴി രേഖപ്പെടുത്തണം.
∙ ഇത്തരം കേസുകളിൽ കുട്ടികൾക്കു വിശ്വാസമുള്ള ആളെ കേസിന്റെ എല്ലാ നടപടിക്രമങ്ങളിലും ആശുപത്രിയിലും സഹായിയായി നൽകണം.
∙ അഭിഭാഷകന്റെ സേവനമടക്കം സൗജന്യ നിയമസഹായത്തിന് അർഹതയുണ്ട്.
∙ ലീഗൽ സർവീസസ് അതോറിറ്റി, ചൈൽഡ് ലൈൻ ഏജൻസികൾ, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്, സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സേവനവും കുട്ടികൾക്കു ലഭ്യമാണ്.
കുട്ടികൾക്കെതിരായ അതിക്രമം അറിയിക്കാം
കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ അറിയിക്കേണ്ടത് പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫിസ് എന്നിവിടങ്ങളിലാണ്.
∙ ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ, അയൽവാസികൾ എന്നിങ്ങനെ ആർക്കും പരാതി നൽകാം.
∙ ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ 1098
∙ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ: 0471–2326603
∙ വനിതാ പൊലീസ് ഹെൽപ് ലൈൻ–1091
∙ പൊലീസ് ഹെൽപ് ലൈൻ–100