പു​തു​ഞാ​യ​ർ ദിനത്തിൽ കൂ​വ​പ്പ​ള്ളി കു​രി​ശു​മ​ലയിലേക്ക് വിശ്വാസികൾ തീ​ർ​ഥാ​ട​നം നടത്തി

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂപതയിലെ കൂ​വ​പ്പ​ള്ളി കു​രി​ശു​മ​ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാലിച്ചുകൊണ്ട്‌ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​വും പു​തു​ഞാ​യ​ർ ആ​ഘോ​ഷ​വും നടന്നു. രാ​വി​ലെ 9.30 ന് ​ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​വ​പ്പ​ള്ളി മ​ല​ബാ​ർ​ക​വ​ല​യി​ൽ​നി​ന്നു ആരംഭിച്ച കു​രി​ശി​ന്‍റെ വ​ഴിയിൽ നിരവധി വിശ്വാസികൾ പങ്കുചേർന്നു. തു​ട​ർ​ന്ന് മ​ല​മു​ക​ളി​ൽ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന നടന്നു. .

105 വ​ർ​ഷ​ങ്ങ​ളു​ടെ പാ​ര​ന്പ​ര്യ​മു​ള്ള കു​രി​ശു​മ​ല​യി​ൽ വ​ലി​യ നോ​ന്പി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും ഒ​റ്റ​യ്ക്കും സ​മൂ​ഹ​മാ​യും തീ​ർ​ഥാ​ട​ക​ർ ഇ​വി​ടെ എ​ത്തി പ്രാ​ർ​ഥി​ക്കാ​റു​ണ്ട്.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, ഫാ. ​പ​യ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ഫാ. ​ജോ​ബി തെ​ക്കേ​ട​ത്ത്, ട്ര​സ്റ്റി​മാ​രാ​യ പാ​പ്പ​ച്ച​ൻ ക​രി​ന്പ​നാ​ൽ, ജോ​സു​കു​ട്ടി ക​രി​പ്പാ​പ്പ​റ​ന്പി​ൽ, സെ​ബാ​സ്റ്റ്യ​ൻ എ​ള്ളൂ​ക്കു​ന്നേ​ൽ, ഔ​സേ​പ്പ​ച്ച​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം നൽകി . .

error: Content is protected !!