ലേ​ണേ​ഴ്‌​സും ഡ്രൈ​വിം​ഗ് ടെ​സ്റ്റും വൈ​കു​ന്നു

പൊ​ൻ​കു​ന്നം: ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി പ​രാ​തി. ലേ​ണേ​ഴ്‌​സ്, ഡ്രൈ​വിം​ഗ് ടെ​സ്റ്റ് എ​ന്നി​വ യ​ഥാ​സ​മ​യം ന​ട​ക്കാ​ത്ത​തു​മൂ​ലം അ​ഞ്ചു​മാ​സം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​വ​രു​ണ്ടെ​ന്നാ​ണ് പ​രാ​തി. പ​രി​വാ​ഹ​ൻ സൈ​റ്റ് ഓ​പ്പ​ണാ​യി കി​ട്ടാ​ത്ത​തു​മൂ​ലം ഇ​ട​പാ​ടു​ക​ൾ വൈ​കു​ന്നു​വെ​ന്നും പൊ​തു​ജ​നം പ​രാ​തി​പ്പെ​ടു​ന്നു. സൈ​റ്റ് ഓ​പ്പ​ണാ​ക്കി ന​ൽ​കേ​ണ്ട​ത് ആ​ർ​ടി ഓ​ഫീ​സി​ൽ നി​ന്നാ​ണ്. പൊ​തു​ജ​ന​ത്തി​ന് യ​ഥാ​സ​മ​യം സൗ​ക​ര്യം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും ചി​ല ഏ​ജ​ന്‍റു​മാ​ർ​ക്ക് ഇ​വ​യി​ൽ കൃ​ത്യ​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​വു​ന്നു​ണ്ടെ​ന്നും അ​വ​ർ വ​ഴി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​നാ​വു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. 
എ​ന്നാ​ൽ എ​ല്ലാം മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തു​ന്നു​ണ്ടെ​ന്നും കാ​ല​താ​മ​സം വ​രു​ന്നി​ല്ലെ​ന്നു​മാ​ണ് ഓ​ഫീ​സ് അ​ധി​കാ​രി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്. 90 ലേ​ണേ​ഴ്‌​സും 60 ഡ്രൈ​വിം​ഗ് ടെ​സ്റ്റു​മാ​ണ് പ്ര​തി​ദി​നം ന​ട​ത്തേ​ണ്ട​ത്. അ​വ കൃ​ത്യ​മാ​യി ന​ട​ത്തു​ന്നു​ണ്ട്. 
എ​ന്നാ​ൽ ആ​ൾ​ക്കാ​ർ സൈ​റ്റി​ൽ സ്വ​ന്ത​മാ​യി തീ​യ​തി തെ​ര​ഞ്ഞെ​ടു​ക്കു​മെ​ങ്കി​ലും ആ ​ദി​വ​സം എ​ത്താ​ത്ത​തു​മൂ​ലം മ​റ്റു​ള്ള​വ​രു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. അ​തു​മൂ​ലം അ​റു​പ​ത് ടെ​സ്റ്റ് ന​ട​ത്തേ​ണ്ടി​ട​ത്ത് പ​ല​പ്പോ​ഴും മു​പ്പ​തു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് ന​ട​ത്താ​നാ​വു​ന്ന​ത്. അ​തോ​ടെ മ​റ്റു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് തീ​യ​തി ല​ഭി​ക്കാ​ൻ വൈ​കു​ന്നു​ണ്ട്.

error: Content is protected !!