കോവിഡ് വ്യാപനം : നിയന്ത്രണം കടുപ്പിച്ച് സർക്കാർ, ഹോട്ടലുകൾ രാത്രി 9 വരെ, പൊതുപരിപാടികളിൽ സദ്യ പാടില്ല, പകരം പായ്ക്കറ്റ് ഫുഡ് നൽകണം നൽകണം
കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.
പൊതുപരിപാടികൾ 2 മണിക്കൂർ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം പ്രവർത്തിപ്പിക്കാം. കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അടച്ചിട്ട മുറികളിലെ പരിപാടികൾക്ക് 100 പേർക്കു മാത്രമാണ് അനുമതി. ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിക്കും. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു. പൊതു പരിപാടികളിൽ സദ്യ പാടില്ല, പകരം പായ്ക്കറ്റ് ഫുഡ് നൽകാം. ആർടിപിസിആർ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. വാര്‍ഡ്തല നിരീക്ഷണവും ക്വാറന്‍റീനും കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.
നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.