കാഞ്ഞിരപ്പള്ളിയിൽ കോവാക്സിനും, കോവിഷീൽഡും ലഭിക്കും. ഏതാണ് കൂടുതൽ സുരക്ഷിതമായ വാക്സിൻ ..?
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് രണ്ടുതരം വാക്സിനുകളും ലഭിക്കും. കോവാക്സിനും, കോവിഷീൽഡും താലൂക്കിലെ വിവിധ ആശുപത്രികളിൽ ലഭ്യമാണ്. , കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലും കോവാക്സിൻ ലഭിക്കും. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം, കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം, കൂട്ടിക്കൽ സാമൂഹികാരോഗ്യകേന്ദ്രം, കോരൂത്തോട് പ്രാഥമികാരോഗ്യകേന്ദ്രം, മണിമല പ്രാഥമികാരോഗ്യകേന്ദ്രം, മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം, പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
എന്നിവടങ്ങളിൽ കോവിഷീൽഡ് വാക്സിൻ ലഭിക്കും.
ഇവയിൽ ഏതാണ് കൂടുതൽ സുരക്ഷിതം ?
പകര്‍ച്ചവ്യാധികളെ ചെറുക്കാനായി ശരീരത്തെ സജ്ജമാക്കുന്ന ഇന്ജെക്ഷന് ആണ് വാക്സിന്. രോഗം വരുത്താതെ പ്രതിരോധം ജനിപ്പിക്കുക എന്നതാണ് വിദ്യ.
കോവിഡ് വാക്സിനുണ്ടാക്കാനുള്ള ആദ്യ സംരംഭങ്ങൾ തുടങ്ങിയത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിലാണ് . ഓക്സ്ഫഡും ആസ്ട്ര-സെനിക്ക എന്ന മെഡിക്കൽ കമ്പനിയും ചേർന്നു വികസിപ്പിച്ചെടുത്തതാണ് കോവി ഷീൽഡ് വാക്സിൻ. ഇന്ത്യയിൽ ഇതു നിർമിക്കുന്നതു പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. കൊറോണ വൈറസിന്റെ പുറംതോടിലെ സ്പൈക്ക് പ്രോട്ടിൻ ഉപഗോഗിച്ചാണ് വാക്സിൻ നിർമിച്ചിരിക്കുന്നത്.
ചിമ്പാൻസികളിലെ അഡിനോ വൈറസിൽ കൊറോണ വൈറസിന്റെ പുറംതോടിലെ സ്പൈക്ക് പ്രോട്ടിൻ സന്നിവേശിപ്പിച്ച് ശരീരത്തിൽ പ്രവേശിപ്പിക്കുന്പോൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡികൾ ഉണ്ടാകുന്നു. നിരുപദ്രവകാരികളായ അഡിനോവൈറസുകളെ വാഹനമായി ഉപയോഗിച്ചാണു കോവിഡിന്റെ പ്രോട്ടീൻ ഘടകം മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. കോവിഷീൽഡ് വാക്സിൻ ആദ്യത്തെ കുത്തിവയ്പിനുശേഷം 76 ശതമാനവും രണ്ടാമത്തെ ഡോസിനുശേഷം 84 ശതമാനവും പ്രതിരോധശക്തിയുണ്ടാക്കുന്നു. കുത്തിവയ്പുകൾക്ക് ഇടയിലുള്ള സമയം രണ്ടു മുതൽ മൂന്നു മാസങ്ങൾ വരെ നീട്ടിയാൽ പ്രതിരോധശക്തി ഏറ്റവും കൂടുതലാകുന്നു. ഇന്ത്യയിൽ വാക്സിനേഷനു കോവിഷീൽഡാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
കോവാക്സിൻ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഭാരത് ബയോടെക് കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണു കോവാക്സിൻ. പരമ്പരാഗത വാക്സിൻ നിർമാണ ശൈലിയിലാണ് ഇവ വികസിപ്പിച്ചെടുത്തത്. നിഷ്ക്രിയമാക്കിയ കൊറോണ വൈറസുതന്നെയാണ് കോവാക്സിൻ. ഇത് ശരീരത്തിലെ ഇമ്യൂൺ വ്യവസ്ഥയെ സജീവമാക്കി പ്രതിരോധം സൃഷ്ടിക്കുന്നു.
കോവിഷീല്‍ഡിനില്ലാത്ത എന്തെങ്കിലും ഗുണം കോവാക്സിനുണ്ടോ?
കോവിഷീല്‍ഡ് വൈറസിന്റെ മുള്ളിനെതിരെ മാത്രം പ്രതിരോധം ഉല്പാദിപ്പിക്കുന്നു. കോവാക്സിന് മൊത്തം വൈറസിനെതിരെയും. അതിനാല്‍ ഭാവിയില്‍ കാര്യമായ ജനിതകമാറ്റം വൈറസില്‍ ഉണ്ടായാല്‍ ഒരു പക്ഷേ ചെറുത്തു നില്കാന് സഹായിക്കുക കോവാക്സിന് ആകുവാൻ സാധ്യതയുണ്ട്
വാക്സിന് എടുക്കണോ വേണ്ടയോ എന്നുള്ളത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. ആരെയും വാക്സിന് എടുക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ല.
വാക്സിന് എടുത്തവര്‍ക്ക് പില്ക്കാലത്ത് അഥവാ വൈറസ് ബാധിച്ചാലും ഗുരുതര രോഗം പിടിപെടാതെ രക്ഷപെടാം എന്നുള്ള പ്രതീക്ഷയാണ് നിലവിലുള്ള എല്ലാ കോവിഡ് വാക്സിനുകളും നമുക്കു നല്‍കുന്നത്.