കൊടുവന്താനം ടോപ്പ് റോഡ് ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപള്ളി :കാഞ്ഞിരപള്ളി പഞ്ചായത്ത് ഒൻപതാം വാർഡിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ കൊടുവന്താനം ടോപ്പ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി ആർ അൻഷാദ് , മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ അധ്യക്ഷയായി.
