കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നും വിജയം, പത്തിൽ എട്ട് സീറ്റും പിടിച്ചെടുത്തു
കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആധിപത്യം നേടി. നിലവിലുള്ള സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി. സതീഷ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നിലനിർത്തി.
യു.ഡി.എഫ് പാനലിൽ മത്സരിച്ച അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ അഡ്വ.അഭിലാഷ് ചന്ദ്രൻ, അഡ്വ.സുനിൽ തേനംമാക്കൽ, തോമസ് മാടത്താനിയിൽ, ബോബി കെ.മാത്യു, പ്രകാശ് പുളിക്കൽ, ആനിയമ്മ എം.ജെ., എൽ.ഡി.എഫ് പാനൽ നിന്നും എ.ജെ.ഗിരീഷ് കുമാർ, പ്രസാദ് പി.വി എന്നിവരും വിജയിച്ചു. സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചെയർമാൻ തിരഞ്ഞെടുപ്പും ഈ മാസം പതിനാറാം തീയതി കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ നടക്കും.
തെരഞ്ഞെടുപ്പിനുശേഷം നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ നിന്നും ആരംഭിച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സമാപിച്ചു. അഡ്വ.പി.എ.ഷെമീർ, അഡ്വ.തോമസ് കുന്നപ്പള്ളി, അഡ്വ.പി.ജീരാജ്, ബിനു മറ്റക്കര, തോമസ് റോയ് കപ്പലുമാക്കൽ, മറിയാമ്മ ടീച്ചർ, കെ. എസ് രാജു, സേവ്യർ മൂലകുന്ന്, ബിജു പത്യാല, മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിച്ചു.
