KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“എല്ലാരും പാടുന്നു” ; 50-ന്റെ നിറവിൽ ; പനമറ്റത്ത് പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥി

പനമറ്റം: ദേശീയവായനശാലയിൽ “എല്ലാരും പാടുന്നു” എന്ന പേരിൽ തുടങ്ങിയ പാട്ടുകൂട്ടായ്മ 50 വേദിയുടെ നിറവിൽ. മെയ് 18-ന് രണ്ടിന് വായനശാലാഹാളിൽ നടത്തുന്ന 50-ാം വേദിയിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയാവും.
2019 ജൂലൈയിൽ സംഗീതജ്ഞൻ കെ.പി.എ.സി.രവി ഉദ്ഘാടനം ചെയ്ത പരിപാടി കോവിഡ് കാലത്ത് ഓൺലൈനിലായിരുന്നു. ഓഫ് ലൈനിൽ മാത്രമായി 50 വേദിയാവുകയാണിപ്പോൾ.

മികച്ച പാട്ടുകാരോ പാട്ടു പഠിച്ചവരോ ആകണമെന്നില്ല പാടാൻ താൽപര്യമുള്ള ആർക്കും അത് നാടൻപാട്ടോ കവിതയോ സിനിമാഗാനമോ എന്തുമാവട്ടെ പാടാൻ ഇവിടെ വേദിയൊരുക്കുകയായിരുന്നു. നൂറോളം ഗായകർ ഇതിനകം ഇവിടെ പാടി. വീട്ടമ്മമാരുൾപ്പടെ ഈ വേദിയിൽ പാടിത്തെളിഞ്ഞവരുണ്ട്. അങ്കണവാടിയിൽ പഠിക്കുന്ന ജാനകിയും ധ്രുവനും മുതൽ എൺപത്തിനാലുകാരനായ കെ.കെ.പ്രഭാകരൻ ഉൾപ്പടെ ഗുരുജനവേദി അംഗങ്ങൾ വരെ ഗായക സംഘത്തിലുണ്ട്.

error: Content is protected !!