എലിക്കുളത്ത് കോവിഡ് രോഗികൾക്കായി സേവാഭാരതിയുടെ വാഹനം
എലിക്കുളം: കോവിഡ് പോസിറ്റീവായവർക്കും രോഗസംശയമുള്ളവർക്കും ആശുപത്രി യാത്രക്കായി എലിക്കുളത്ത് സേവാഭാരതി വാഹനസൗകര്യം ഏർപ്പെടുത്തി. ക്യാബിൻ തിരിച്ച വാഹനമാണ് തയ്യാറാക്കിയത്. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി.പ്രസാദ് വാഹനത്തിന്റെ താക്കോൽ കൈമാറി. മിതമായ നിരക്കിൽ ഈ സേവനം പഞ്ചായത്തിൽ ലഭ്യമാകും. കൂടാതെ കോവിഡ് വാക്സിനുവേണ്ടി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്ക് വേണ്ടി സൗജന്യ രജിസ്ട്രേഷനും കോവിഡ് രോഗികൾക്ക് ഭക്ഷണത്തിനും മരുന്നിനും മറ്റു സഹായങ്ങൾക്കുമായി ഹെൽപ്പ്ലൈനും തുടങ്ങി. ഫോൺ: 9744045779, 9544043669, 9946770187.