മുണ്ടക്കയം പഞ്ചായത്തിന്റെ പൊതുശ്മശാനമായ ദേവയാനത്തിന്റെ പ്രവർത്തനം നിലച്ചതിൽ പ്രതിഷേധം
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിന്റെ വരിക്കാനിയിൽ പ്രവർത്തിച്ചുവന്നിരുന്ന ദേവയാനം പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചതിൽ പ്രതിഷേധവുമായി ഐഎൻടിയുസി. 2010 – 15 കാലഘട്ടത്തിൽ 50 ലക്ഷം രൂപയോളം രൂപ മുടക്കി നിർമിച്ചതാണ് ദേവയനം പൊതുശ്മശാനം. ഏതാനം മാസങ്ങൾക്ക് മുമ്പ് ഇവിടുത്തെ താത്ക്കാലിക ജീവനക്കാരനെ പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. എന്നാൽ, പുതിയ ജീവനക്കാരെ നിയമിച്ചതുമില്ല. ഇതോടെ പൊതുശ്മശാനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. വിഷയം ചൂണ്ടിക്കാണിച്ച് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇതുവരെയും പഞ്ചായത്ത് ഭരണസമിതി അനുകൂലമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഐഎൻടിയുസി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മേഖലയിൽ മരണങ്ങളുണ്ടാകുന്പോൾ സംസ്കരിക്കാൻ മാർഗം ഇല്ലാത്ത കുടുംബങ്ങൾ ദേവയാനം പൊതുശ്മശാനമാണ് ആശ്രയിച്ചിരുന്നകത്. കഴിഞ്ഞദിവസം മുണ്ടക്കയം പഞ്ചായത്ത് ജീവനക്കാരി കോവിഡ് ബാധിച്ച് മരണപ്പെട്ടെങ്കിലും സൗകര്യം ഇല്ലാത്തതു മൂലം ചിറക്കടവ് പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കേണ്ട സാഹചര്യമുണ്ടായി.
മുണ്ടക്കയത്തെ ദേവയാനം പൊതുശ്മശാനം പ്രവർത്തനമാരംഭിക്കുവൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ഐഎൻടിയുസി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു