ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ എരുമേലിയിൽ ഏഴു വീടുകൾക്ക് നാശനഷ്ട്ടം
എരുമേലി: കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത ശക്തമായ മഴയിലുണ്ടായ ഇടിമിന്നലിൽ എരുമേലി പ്രപ്പോസ് വാർഡിൽ കൊടിത്തോട്ടം ഭാഗത്ത് ഏഴ് വീടുകൾക്ക് നാശനഷ്ടങ്ങൾ. പുതുവൽപുരയിടം അജയൻ, ആലയ്ക്കൽ അനിൽ, കാരയ്ക്കാട്ട് മാത്യു, തുണ്ടത്തിൽ രമണി, തുണ്ടിയിൽ രാജേഷ്, പന്തലാടി ബിജി, പന്തലാടി റെജി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടങ്ങൾ നേരിട്ടത്. വീടുകളിലെ വൈദ്യുതി വയറിംഗ് ഉൾപ്പെടെ കത്തിനശിക്കുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വീടുകളുടെ ഭിത്തിയിലും തറയിലും വിള്ളലുണ്ടാവുകയും ചെയ്തു. ഏറ്റവും ഉയരമേറിയ കുന്നിൻപ്രദേശമായ ഇവിടെ ഇടിമിന്നലേറ്റ് ബിനോയ് എന്ന യുവാവ് മരണപ്പെട്ടതാണ്. പഞ്ചായത്ത് ഫണ്ടിൽ സ്ഥാപിച്ച മിന്നൽ രക്ഷാ ചാലകങ്ങൾ കാലപ്പഴക്കം മൂലം പ്രവർത്തന രഹിതമാണെന്ന് അന്ന് പരാതി ഉയർന്നെങ്കിലും പരിഹാര നടപടികളുണ്ടായില്ല.