കോവിഡ്; മുണ്ടക്കയത്ത് സബ് കളക്ടർ അടിയന്തരയോഗം നടത്തി
മുണ്ടക്കയം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ സബ് കളക്ടർ സ്വർണകുമാരിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കോവിഡ് അവലോകനയോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി.അനിൽ കുമാർ, ബിൻസി ചേന്നാട്, പ്രസന്ന ഷിബു, ഷീലാ ഡൊമിനിക്, പഞ്ചായത്ത് സെക്രട്ടറി ഗിരിജാ അയ്യപ്പൻ എന്നിവർ പങ്കെടുത്തു.