ചിറക്കടവിൽ എല്ലാ വീടുകളിലേക്കും ഹോമിയോ മരുന്ന്
പൊൻകുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത്, ഇടത്തംപറമ്പ് റസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ, കോട്ടയം ഹോമിയോ മെഡിക്കൽ കോളേജ്, ചിറക്കടവ് ഹോമിയോ ആശുപത്രി എന്നിവ ചേർന്ന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് എത്തിക്കും. മരുന്നുവിതരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ജനജാഗ്രതാ സമിതിയംഗങ്ങൾ, ആശാവർക്കർമാർ, അസോസിയേഷനിലെ അംഗങ്ങൾ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകും. ആഹാരത്തിന് മുൻപ് നാല് ഗുളിക കഴിക്കണമെന്ന് ഹോമിയോ വകുപ്പ് അധികൃതർ നിർദേശിച്ചു. അര മണിക്കൂറിനുശേഷം മാത്രമേ ആഹാരം കഴിക്കാവൂ. മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും ഇതുപോലെ മരുന്നു കഴിക്കണം.