കോവിഡ് മരണങ്ങൾ കൂടുന്നു.. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ കോവിഡ് മൂലം മരിച്ചത് 74 പേർ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് മരണങ്ങൾ കൂടുന്നു. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ സാഹചര്യത്തിൽ ജനങ്ങൾ നിസ്സഹായരായി എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം കാഞ്ഞിരപ്പള്ളി വിവിധ പഞ്ചായത്തുകളിലായി ഇതുവരെ കോവിഡ് മൂലം മരിച്ചത് 74 പേരാണ്. എരുമേലി പഞ്ചായത്തിൽ മരണം ഇതുവരെ 13 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു .