കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു; നിയുക്ത എം എൽ എ ഡോ.എൻ ജയരാജ് ഉദ്‌ഘാടനം നിർവഹിച്ചു

കാഞ്ഞിരപ്പള്ളി : കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. നിയുക്ത എം എൽ എ ഡോ.എൻ ജയരാജ് കമ്യൂണിറ്റി കിച്ചന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, വൈസ് പ്രസിഡന്റ് റോസമ്മ പുളിക്കൽ സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങളായ വി.എൻ രാജേഷ്, ബി ആർ അൻഷാദ്, പഞ്ചായത്തംഗം റിജോ വാളാന്തറ, എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് ഓഫീസിനോടുബന്ധിച്ചാണ് കമ്മ്യൂണിറ്റി കിച്ചൻ ഒരുക്കിയിരിക്കുന്നത്. കോവിഡ് രോഗികൾ, അതിഥി തൊഴിലാളികൾ, എന്നിവരടക്കം ഭക്ഷണം കിട്ടാതെ വലയുന്ന പഞ്ചായത്തിലെ അർഹരായ മുഴുവൻ പേർക്കും ഇവിടെനിന്നും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നത് . പഞ്ചായത്തിലെ സുമനസുകളുടെ സഹായത്തോടെയാകും കമ്യൂണിറ്റി കിച്ചൻ്റെ പ്രവർത്തനം. മുൻ വർഷവും കോവിഡ് കാലത്ത് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മാതൃകാപരമായ രീതിയിൽ കമ്മ്യൂണിറ്റി കിച്ചൺ നടത്തിയിരുന്നു.

error: Content is protected !!