കോവിഡ് ബാധിതർക്ക് സഹായഹസ്തവുമായി സേവാഭാരതി പ്രവർത്തനനിരതം ; സഹായങ്ങൾക്ക് വിളിക്കുവാൻ-9207481255, 9744339705
കോവിഡ് ബാധിതരുടെ ശവസംസ്കാരം നടത്താൻ സഹായഹസ്തവുമായി സേവാഭാരതി. കോവിഡ് മൂലം പ്രയാസപ്പെടുന്നവരുടെ വീടുകളിൽ സഹായം എത്തിക്കാനും ഇവർ മുന്നണിയിലുണ്ട്. പോസിറ്റീവായവരെ ആശുപത്രികളിൽ എത്തിക്കുക, പരിശോധനയ്ക്ക് കൊണ്ടുപോവുക,മരുന്ന് വീട്ടിലെത്തിക്കുക തുടങ്ങിയവ സജീവമായി ചെയ്തുവരുന്നു.
കോട്ടയം ജില്ലയിലെ ആറ് നഗരസഭയിലും 71 പഞ്ചായത്തിലുമായി അതിന്റെ ഹെൽപ്പ് ഡെസ്ക്കുകൾ 24 മണിക്കൂറും സുസജ്ജം ആണ്. 10 ആംബുലൻസും ഒൻപത് അവശ്യസർവീസും അടക്കം 19 വാഹനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. 22 ശവസംസ്കാര യൂണിറ്റുകളാണ് ഇപ്പോൾ പ്രവർത്തനക്ഷമം ആയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസം തന്നെ നൂറോളം കോവിഡ് മരണാനന്തര ക്രിയകൾ സേവാഭാരതിക്ക് ചെയ്യേണ്ടിവന്നു. രോഗികളെ കൊണ്ടുപോകുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഓരോ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിൽ 28 പഞ്ചായത്തുകളിൽ വാഹനം തയ്യാറാക്കിക്കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകളുടെ വിതരണവും ഭക്ഷണ വിതരണവും അടക്കം ഒട്ടനവധി സാമൂഹിക സഹായങ്ങൾ ചെയ്യുന്നു. സഹായങ്ങൾക്ക് വിളിക്കുവാൻ-9207481255, 9744339705.