കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. ജോസഫ് ചെരുവില്‍ (81) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. ജോസഫ് ചെരുവില്‍ (81) നിര്യാതനായി. മൃതസംസ്‌കാര ശൂശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 10ന് ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ ആരംഭിക്കും.

ചെരുവില്‍ പരേതരായ തോമസ് എലിസബത്ത് ദമ്പതികളുടെ മകനായി ജനിച്ച് 1967 മാര്‍ച്ച് 13 നു പൗരോഹിത്യം സ്വീകരിച്ചു. നരിവേലി, എലിക്കുളം ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും കൊച്ചറ, നസ്രാണിപുരം, കുമളി, കണയങ്കവയല്‍, കൊച്ചുതോവാള, നെറ്റിത്തൊഴു, ഉപ്പുതറ, വള്ളക്കടവ്, മേരികുളം, മ്ലാമല, കല്‍ത്തൊട്ടി, വഞ്ചിമല, പഴയകൊരട്ടി എന്നീ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തു. കൊരട്ടി ഹോം ഓഫ് ഹോസ്പിറ്റാലിറ്റി, പൊന്‍കുന്നം ആരാധനമഠം, തച്ചപ്പുഴ കുരിശുപള്ളി എന്നിവിടങ്ങളില്‍ ചാപ്‌ളൈന്‍, കാഞ്ഞിരപ്പള്ളി പഴയപള്ളി റെക്ടര്‍, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ചാപ്‌ളൈന്‍ എന്നീ നിലകളില്‍ ശൂശ്രുഷ നിര്‍വഹിച്ച് കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സഹോദരങ്ങള്‍: സി.ടി. മാത്യു (വെള്ളത്തൂവല്‍), ആന്റണി തോമസ് (കോയമ്പത്തൂര്‍), ഷൈന്‍ തോമസ് (പെരുമ്പാവൂര്‍), മറിയമ്മ ആന്റണി മൂരിപ്പാറയില്‍ (മൂഴൂര്‍), ജ്ഞാനമ്മ ജോര്‍ജുകുട്ടി പടിഞ്ഞാറ്റയില്‍ (വണ്ണപ്പുറം), റോസമ്മ ജോസ് ചെറുകടൂര്‍ (ഇളങ്ങോയി), സിസ്റ്റര്‍ റാണി മരിയ (എസ്എച്ച് കോണ്‍വന്റ്, വെച്ചൂച്ചിറ), ജോയമ്മ ജോര്‍ജുകുട്ടി ചൂരക്കുളത്ത് (കുമ്പളങ്ങി), മോളി സണ്ണി കുന്നത്ത് (ഉഴവൂര്‍).
മൃതസംസ്‌കാരശുശ്രൂഷകള്‍ കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുന്നത്.

error: Content is protected !!