വാർഡ് മെമ്പർ ആന്റണി മാര്‍ട്ടിന്റെ നേതൃത്വത്തിൽ കുന്നുംഭാഗം കേന്ദ്രീകരിച്ച് കോവിഡ് രോഗികള്‍ക്കായി സൗജന്യ നിരക്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി
കാഞ്ഞിരപ്പള്ളി : മണ്ണാറക്കയത്തുള്ള ഒരു കോവിഡ് രോഗിയെ, രണ്ടുകിലോമീറ്റർ ദൂരത്തുള്ള കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിന് ഒരു ആംബുലൻസ് ഡ്രൈവർ ചോദിച്ചത് 1500 രൂപ . പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വഭാവമുള്ള ഇത്തരക്കാർ പാവപെട്ട രോഗികളെ അവസരം മുതലാക്കി പിഴിയുകയാണ്.
കോവിഡ് രോഗം ബാധിച്ചവർക്ക് ആശുപത്രിയിൽ എത്തുവാൻ സാധിക്കാതെ വിഷമിക്കുന്നത് ശ്രദ്ധയിൽ പെട്ട ചിറക്കടവ് ഏഴാം വാർഡ് മെമ്പർ ആന്റണി മാർട്ടിൻ അതിനൊരു പരിഹാരം കണ്ടെത്തി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, കുന്നുംഭാഗവും ചിറക്കടവ് ഏഴാം വാര്‍ഡും കേന്ദ്രീകരിച്ച് കോവിഡ് രോഗികൾക്കായി യ സൗജന്യ നിരക്കിൽ വാഹന സൗകര്യം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനയ്ക്കും രോഗികളെയും മറ്റും ആശുപത്രികളിലും കോവിഡ് സെന്ററിലേക്കും കൊണ്ടുപോകുന്നതിനുമായാണ്വാഹന സൗകര്യം ഏർപ്പെടുത്തിയത്
ഡോ.എന്‍. ജയരാജ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ . ശ്രീകുമാർ, സുമേഷ് അന്‍ഡ്രൂസ്, രവീന്ദ്രൻ നായർ , ഷാജി പാമ്പൂരി, കെ. ബാലചന്ദ്രൻ , റെജി കാവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു. മനോജ് ചീരാംകുഴി നല്‍കിയ വാഹനമാണ് കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നത്.